ന്യൂഡല്‍ഹി : സാമ്പത്തികസംവരണത്തിനെതിരെ സീതാറാം യെച്ചൂരി. മുന്നോക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തികസംവരണം ഏര്‍പ്പെടുത്താനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നു അദ്ദേഹം പറഞ്ഞു. ബില്ലിലെ വ്യവസ്ഥകളില്‍ വൈരുധ്യങ്ങളാണ്. യഥാര്‍ഥത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തിലല്ല ബിൽ. വര്‍ഗീയ ധ്രുവീകരണത്തോടൊപ്പം ജാതി വികാരം കൂടി ഇളക്കിവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാര്‍ലമെന്ററി സംവിധാനത്തെ നോക്കുകുത്തിയാക്കുന്ന വിധത്തിലാണ് ബില്‍ കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം തന്നെ മുന്നോക്ക വിഭാഗങ്ങളിലെ യഥാര്‍ഥ പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കുന്നതിനോട് സി പി ഐ എം യോജിക്കുന്നുവെന്നും യെച്ചൂരി വ്യക്തമാക്കി
Post Your Comments