KeralaLatest News

മുത്തലാഖ്; പ്രേമചന്ദ്രന് ലഭിച്ച സ്വീകാര്യത സിപിഎമ്മിനെ അലട്ടുന്നു: ഷിബു ബേബിജോൺ

കൊല്ലം: പിണറായി വിജയൻറെ പിടിവാശിക്ക് മുന്നിൽ അടിയറവ് പറയാത്തവരെ ആർഎസ് എസ് ബിജെപി സംഘപരിവാർ പാളയത്തിൽ തളയ്ക്കാമെന്ന സിപിഎം അജൻഡ കൊല്ലത്ത് നടക്കില്ലെന്ന് ഷിബു ബേബിജോൺ. മുത്തലാഖ് ബില്ലിന്റെ ചർച്ചയിൽ എൻ. കെ പ്രേമചന്ദ്രൻ എംപി ലോക്സഭയിൽ നിരാകരണ പ്രമേയം അവതരിപ്പിക്കുകയും ബില്ലിനെ എതിർത്ത 21 മിനിറ്റ് സംസാരിക്കുകയും ചെയ്തു. മുത്തലാഖ് വിഷയത്തിൽ ദേശീയതലത്തിൽ എംപിക്ക് കിട്ടിയ സ്വീകാര്യതയാണ് സിപിഎമ്മിനെ അലട്ടുന്നത്.

സിപിഎം പരാജയപ്പെട്ടടുത്ത് പ്രേമചന്ദ്രൻ വിജയിച്ചു. ശബരിമല യുവതീപ്രവേശന വിഷയത്തിൽ അക്രമം അഴിച്ചു വിടുന്ന ബിജെപിക്ക് നിയമനിർമ്മാണത്തിലൂടെ പ്രശ്നപരിഹാരം കണ്ടെത്താനാകും. എന്നാൽ അത് ചെയ്യാതെ ജനജീവിതം താറുമാറാക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button