Latest NewsKeralaIndia

ശബരിമലയില്‍ വീണ്ടും ആചാരലംഘനം സംഭവിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതം : തെളിവുകൾ പുറത്ത്

ഈ സ്ലിപ്പ് ഇവര്‍ക്ക് നല്‍കിയത് ആരാണെന്ന് അന്വേഷിക്കണമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു

തിരുവനന്തപുരം: ശബരിമലയില്‍ വീണ്ടും ആചാരലംഘനം സംഭവിച്ചെന്ന വാര്‍ത്ത വ്യാജം. തമിഴ്‌നാട് സ്വദേശിനിയായ 48 കാരിയായ യുവതി ദര്‍ശനം നടത്തിയെന്നാണ് ചില ഇടത് അനുഭാവ ചാനലുകൾ വാർത്ത പുറത്തു വിട്ടത്. എന്നാൽ ക്ഷേത്ര ദര്‍ശനം നടത്തിയ ശിങ്കാരി ശ്രീനിവാസന് 56 വയസ്സുണ്ടെന്ന നിര്‍ണ്ണായക തെളിവുകളുമായി ബിജെപി ചാനൽ രംഗത്തെത്തി. ശിങ്കാരിക്ക് 48 വയസ് മാത്രമാണുള്ളതെന്ന് തെളിയിക്കാന്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത സ്ലിപ്പായിരുന്നു മറ്റുള്ളവർ നല്കിയിരുന്നത്.

ഈ സ്ലിപ്പ് ഇവര്‍ക്ക് നല്‍കിയത് ആരാണെന്ന് അന്വേഷിക്കണമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. എന്നാൽ റേഷന്‍ കാര്‍ഡില്‍ നിന്നുള്ള രേഖകളും ഗുരുസ്വാമി ഇത് സംബന്ധിച്ച് നല്‍കുന്ന വിശദീകരണവുമാണ് പുറത്ത് വന്നിരിക്കുന്നത്. 2005ല്‍ പുതുക്കിയ റേഷന്‍ കാര്‍ഡില്‍ ശിങ്കാരി ശ്രീനിവാസന് 41 വയസാണ് പ്രായം കാണിച്ചിരിക്കുന്നത്. ആധാര്‍ കാര്‍ഡിലെ പിഴവാണ് ഓണ്‍ലൈന്‍ സ്ലിപ്പില്‍ വയസ് തെറ്റാന്‍ കാരണമെന്ന് ഗുരുസ്വാമി പറഞ്ഞു. പ്രായം തെളിയിക്കാന്‍ റേഷന്‍ കാര്‍ഡും ഒപ്പം കരുതിയിരുന്നു.

റേഷന്‍ കാര്‍ഡില്‍ കാണിച്ചിരിക്കുന്നതാണ് യഥാര്‍ത്ഥ പ്രായം. മകനും കൊച്ചുമക്കള്‍ക്കുമൊപ്പമാണ് ഇവര്‍ ദര്‍ശനത്തിനെത്തുന്നത്. ഇവരുടെ മൂത്ത മകന് 39ഉം കൊച്ചുമകന് 15 വയസ് പ്രായവുമുണ്ട്. മാത്രമല്ല തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇവര്‍ ദര്‍ശനത്തിനെത്തിയതെന്നും ഗുരുസ്വാമി പറയുന്നു.തമിഴ്‌നാട് വേലൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ട് സംഘമായാണ് ഇവരെത്തിയത്. ഇതില്‍ ആദ്യത്തെ സംഘത്തിലാണ് ശിങ്കാരിയടക്കമുള്ളവര്‍ ഉണ്ടായിരുന്നത്. 48 വയസ് മാത്രമാണ് പ്രായം എന്നത് സംബന്ധിച്ച് വാര്‍ത്ത പുറത്ത് വിടുന്നതിന് മുന്‍പ് ശിങ്കാരിയുമായോ ഗുരുസ്വാമിയുമായോ ചാനല്‍ സംസാരിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button