UAELatest NewsGulf

റാസൽഖൈമയിൽ വിവിധ സ്ഥലങ്ങളിൽനിന്ന്‌ പിടിച്ചെടുത്ത വാഹനങ്ങൾ ലേലം ചെയ്യുന്നു

റാസൽഖൈമ: വിവിധ സ്ഥലങ്ങളിൽനിന്ന്‌ റാക് മുനിസിപ്പാലിറ്റി കണ്ടുകെട്ടിയ 104 വാഹനങ്ങൾ ലേലംചെയ്യുന്നു. വളരെക്കാലം റോഡുകളിലും മറ്റിടങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നവയാണ് ഈ വാഹനങ്ങൾ. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് നല്കിയിട്ടും ഉടമസ്ഥർ നീക്കംചെയ്യാത്തതിനാൽ പിടിച്ചെടുക്കുകയായിരുന്നു. ആറുമാസത്തിലധികം കാലാവധി നൽകിയിട്ടും ആരുമേറ്റെടുക്കാത്ത വാഹനങ്ങൾ നിയമമനുസരിച്ച് പൊതുലേലത്തിൽ വെക്കുകയാണെന്ന് റാക് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മുൻസിർ ബിൻ ശുക്ർ അൽ സബാബി അറിയിച്ചു.

അതേസമയം ലേലത്തിന്റെ വിശദാംശങ്ങൾ പത്രങ്ങളിലൂടെ അറിയിക്കും. എന്നിരുന്നാലും ഈ വാഹനങ്ങൾക്ക് ഏതാനും ദിവസങ്ങൾക്കുള്ളിൽ ലേല ഫീസ്, പിഴ എന്നിവ നൽകി തിരിച്ചെടുക്കാനുള്ള അവസരമുണ്ടെന്നും അധികൃതർ അറിയിച്ചു. 1,518 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളാണ് കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ റാക് പോലീസ് പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button