![](/wp-content/uploads/2019/01/yuv.jpg)
വടകര : പൊലീസ് അക്രമികള്‍ക്ക് നേരെ എറിഞ്ഞ ഗ്രനേഡ് കൊണ്ടത് യുവകവിക്ക്. കഴിഞ്ഞ ദിവസം വടകര പുതിയ ബസ് സ്റ്റാന്‍ഡിലാണ് അക്രമത്തിനിടെ യുവകവി സജീവ് മന്തരത്തൂരിന് നേരെ ഗ്രനേഡ് വീണ് അപകടമുണ്ടായത്. കോഴിക്കോട്ടെ ഒരു പരിപാടി കഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്നു സജീവ്. ബിജെപി മാര്‍ച്ചിനിടെ അക്രമികളെ തുരത്താന്‍ പൊലീസ് എറിഞ്ഞ ഗ്രനേഡ് സജീവിന്റെ കാലിലാണ് കൊണ്ടത്.
കാലില്‍ വലിയ ആഴത്തില്‍ ഗ്രനേഡ് ചീളുകള്‍ തുളച്ചുകയറി. കാലില്‍ ചോരയൊലിച്ചു വീണ സജീവിനെ ആരും തിരിഞ്ഞു നോക്കിയില്ല. ബഹളം എല്ലാം തീര്‍ന്ന ശേഷം റോഡിലേക്കു വന്ന് ഒറ്റയ്ക്കാണ് മെഡിക്കല്‍ കോളജില്‍ പോയത്. ദിവസവും മുറിവില്‍ മരുന്നു വയ്ക്കണം. രണ്ടാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരും.
Post Your Comments