ന്യൂഡൽഹി; വിവാഹ മോചനം തേടുന്നതിനുള്ള കാരണങ്ങളുടെ പട്ടികയിൽ നിന്ന് കുഷ്ഠരോഗത്തെ ഒഴിവാക്കുന്ന ബിൽ ലോക്സഭ ശബ്ദ വോട്ടോടെ അംഗീകരിച്ചു.
രോഗം തീർത്തും ഭേദമാക്കാമെന്ന് തെളിയിച്ചതിനെ തുടർന്നാണിത്തരത്തിലൊരു ബിൽ കൊണ്ടുവരുന്നതെന്ന് നിയമ സഹായ മന്ത്രി പിപി ചൗധരി പറഞ്ഞു .
2018 ഓഗസ്റ്റിലാണ് ബിൽലോക്സഭയിൽ അംഗീകരിച്ചത്. കുഷ്ഠ രോഗികളെയും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി നടപടികൾ വേണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
Post Your Comments