NattuvarthaLatest News

കേരള ബാങ്ക്; സഹകരണ നിയമഭേദ​ഗതിക്ക് ഓർഡിനൻസ് ഇറക്കും

സഹകരണ നിയമത്തിലെ വകുപ്പ് 14 ആണ് ഭേദ​ഗതി ചെയ്യുന്നത്

തിരുവനന്തപുരം; കേരള ബാങ്ക് രൂപീകരണത്തിനായി സഹകരണ നിയമം ഭേദ​ഗതി ചെയ്ത് ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭാ തീരുമാനം.

ഇതോടെ കേരളാ ബാങ്കിനായി 12 ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കാനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ലയനത്തിന് അം​ഗ ബാങ്കുകളുടെ പൊതുയോ​ഗത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്നാണ് നിലവിലുള്ള നിയമത്തിന്റെ വ്യവസ്ഥ.

സഹകരണ നിയമത്തിലെ വകുപ്പ് 14 ആണ് ഭേദ​ഗതി ചെയ്യുന്നത്. നിലവിലുള്ള നിയമം അനുസരിച്ച് കാസർകോട്, വയനാട്, മലപ്പുറം കോട്ടയം, ഇടുക്കി ജില്ലകളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button