കണ്ണൂര്‍ : ഒരുമയുടെയും സുരക്ഷയുടെയും സന്ദേശമുയര്‍ത്തി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന മിഡ്നൈറ്റ് മാരത്തോണ്‍ ജനുവരി 26 ന് കണ്ണൂരില്‍ നടക്കും.
കണ്ണൂര്‍ കളക്ട്രേറ്റില്‍ നിന്ന് തുടങ്ങി ഫോര്‍ട്ട് റോഡ്, സെന്റ് മൈക്കിള്‍സ്, പയ്യാമ്പലം ഗസ്റ്റ് ഹൗസ് റോഡ് വഴി കലക്ട്രേറ്റില്‍ സമാപിക്കുന്ന രീതിയിലാണ് മാരത്തോണ്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 26 ന് രാത്രി 12 ന് തുടങ്ങി ഏഴു കിലോമീറ്റര്‍ പിന്നിട്ട് 27 പുലര്‍ച്ചെ ഒരു മണിയോടെ സമാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി സുമേഷ് ‘റണ്‍ ഫോര്‍ യൂണിറ്റി’യുടെ ലോഗോ പ്രകാശനം ചെയ്തു. കളക്ടര്‍ മീര്‍ മുഹമ്മദലി ഏറ്റുവാങ്ങി. ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് സംസാരിച്ചു.
Post Your Comments