KeralaNewsBusiness

ക്വസ്റ്റ് ഗ്ലോബൽ: പുതിയ ഓഫീസ് കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു

കൊച്ചിയിലെ എൻജിനീയറിംഗ് പ്രതിഭകളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓഫീസിന് രൂപം നൽകിയിട്ടുള്ളത്

കൊച്ചി: ക്വസ്റ്റ് ഗ്ലോബലിന്റെ ഏറ്റവും പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചു. ഇത്തവണ കൊച്ചിയിലെ ഇൻഫോപാർക്കിലാണ് ഓഫീസ് ആരംഭിച്ചത്. പ്രമുഖ എഞ്ചിനീയറിംഗ് സേവന സ്ഥാപനമായ ക്വസ്റ്റ് ഗ്ലോബലിന് കേരളത്തിലുടനീളം മികച്ച പ്രതികരണമാണ് ഉള്ളത്. കമ്പനിയുടെ ആദ്യ ഘട്ട പ്രവർത്തനങ്ങളും ഓഫീസും തിരുവനന്തപുരത്താണ് ആരംഭിച്ചത്. ഇവിടെ സജീവമായതിനുശേഷമാണ് ക്വസ്റ്റിന്റെ പ്രവർത്തനങ്ങൾ കൊച്ചിയിലേക്കും വ്യാപിപ്പിച്ചത്.

കൊച്ചിയിലെ എൻജിനീയറിംഗ് പ്രതിഭകളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓഫീസിന് രൂപം നൽകിയിട്ടുള്ളത്. ആഗോള തലത്തിൽ ഏകദേശം പതിമൂവായിരത്തിലധികം ജീവനക്കാരാണ് ക്വസ്റ്റ് ഗ്ലോബലിന്റെ ഭാഗമായിട്ടുള്ളത്. കൂടാതെ, സോഫ്റ്റ്‌വെയർ, ഡിജിറ്റൽ, എംബഡഡ് സാങ്കേതിക വിദ്യയിലുള്ള പ്രോഡക്റ്റ് എഞ്ചിനീയറിംഗ് സേവനങ്ങളും ക്വസ്റ്റ് ഗ്ലോബൽ ഉറപ്പുവരുത്തുന്നുണ്ട്. ഈ മേഖലയിലേക്ക് കേരളത്തിൽ നിന്നുള്ള മികച്ച എൻജിനീയർമാരെ ക്വസ്റ്റ് ഇതിനോടകം റിക്രൂട്ട് ചെയ്തിട്ടുണ്ട്.

Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആൺവേഷത്തിൽ കഴിയുന്ന യുവതി തട്ടിക്കൊണ്ടു പോയ കേസ് : യുവതിക്ക് പത്തുവർഷം തടവും പിഴയും

shortlink

Related Articles

Post Your Comments

Related Articles


Back to top button