തലശ്ശേരി : രാസപരിശോധനകള്‍ സംബന്ധിച്ച രേഖകള്‍ വിചാരണ കോടതിയില്‍ എത്താത്തതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ മാറ്റിവെച്ചു.
പാനൂര്‍ പുത്തൂര്‍ കൈവേലിയിലെ അനീഷ് കൊല്ലപ്പെട്ട കേസിലെ വിചാരണയാണ് തലശ്ശേരി ജില്ലാ കോടതി മാറ്റിവെച്ചത്. ഇന്നലെ മുതല്‍ 21 വരെ സാക്ഷി വിസ്താരം നടത്താന്‍ തീരുമാനിച്ചതാണ്.
തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയില്‍ നിന്നും രാസപരിശോധന രേഖകള്‍ വിചാരണക്കോടതിയില്‍ എത്തിയില്ല. ഇതേ തുടര്‍ന്നാണ് കേസ് 14 ലേക്ക് മാറ്റിയത്. 2008 മാര്‍ച്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. ആര്‍എസ്എസ് പ്രവര്‍ത്തകരായ 13 പേരാണ് കേസിലെ പ്രതികള്‍.
Post Your Comments