ന്യൂഡല്‍ഹി: സി ബിഐ ഡയറക്ടറെ തല്‍സ്ഥാനത്തുനിന്നും മാറ്റിയ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ റഫാൽ വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെവീണ്ടും വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
“റഫാല്‍ വിഷയത്തില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങളെ ബലപ്പെടുത്തുന്നതാണ് വിധി. കേന്ദ്രത്തിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയതിലൂടെ കുറച്ചെങ്കിലും നീതി നടപ്പായി. റഫാല്‍ ഇടപാടില്‍ അന്വേഷണം തുടങ്ങാനിരിക്കെയാണ് സിബിഐ തലവനെ അര്‍ധരാത്രി മാറ്റിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഫാല്‍ വിഷയത്തില്‍നിന്ന് ഒന്നുംതന്നെ രക്ഷിക്കില്ല. തെളിവുകള്‍ തുറന്നിരിക്കുന്നു. 30,000 കോടി രൂപ നേടാന്‍ അനില്‍ അംബാനിയെ പ്രധാനമന്ത്രി സഹായിച്ചു എന്നത് വളരെ വ്യക്തമാണെന്നും അതില്‍ ഒരു സംശയവുമില്ല എന്ന് രാജ്യം തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Post Your Comments