കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ബിന്ദു തങ്കം കല്യാണിയുടെ മകള്‍ക്ക് സ്‌കൂളില്‍ പ്രവേശനം നല്‍കാനാവില്ലന്ന് അധികൃതര്‍. കേരള തമിഴ്‌നാട് ബോര്‍ഡറിലെ വിദ്യ വനം ഹയര്‍സെക്കന്ററി സ്‌കൂളാണ് ബിന്ദുവിന്റെ പതിനൊന്ന് വയസ്സുകാരിയായ മകള്‍ക്ക് പ്രവേശനം നിഷേധിച്ചത്. മുമ്പ് അഡ്മിഷന്‍ നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും തിങ്കളാഴ്ച സ്‌കൂളില്‍ എത്തിയപ്പോള്‍ പ്രവേശനം നടക്കില്ലെന്ന് പറയുകയായിരുന്നുവെന്ന് ബിന്ദു പറയുന്നു.
താന്‍ ഒരു ആക്ടിവിസ്റ്റല്ലെന്നും എന്നാല്‍ എജ്യൂക്കേഷന്‍ അക്ടിവിസ്റ്റാണ് താനെന്നും പ്രിന്‍സിപ്പള്‍ പറഞ്ഞു. എന്തിന് വേണ്ടിയാണ് അവര്‍ അങ്ങനെ പറഞ്ഞത്, സ്‌കൂളിന്റെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നില്ലെന്നും അവര്‍ പറഞ്ഞതായും ബിന്ദു പറയുന്നു. തുലാമാസ പൂജയ്ക്ക് ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയാണ് ബിന്ദു. എന്നാല്‍ സുപ്രീം കോടതി വിധി അനുസരിച്ചാണ് താന്‍ എത്തിയത് എന്നായിരുന്നു ബിന്ദു പറഞ്ഞിരുന്നത്.
മകള്‍ക്ക് അഡ്മിഷന്‍ നിരസിച്ചതായി ഒരു അധ്യാപകനാണ് പറഞ്ഞതെന്നും സ്‌കൂള്‍ അധികാരികള്‍ ഭയപരവശരായിരുന്നുവെന്നും ബിന്ദു അറിയിച്ചു.
Post Your Comments