മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികള്‍ എന്ന സിനിമയിലെ വംശീയതയെ വിമര്‍ശിച്ച് അരുദ്ധതി റോയ്. ക്രാക്ടിവിസ്റ്റ് ഡോട്ട് ഓര്‍ഗ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അരുന്ധതി റോയ് വിമര്‍ശമനുന്നയിച്ചത്. ക്രൂരന്‍മാരും വിഡ്ഢികളുമായ വില്ലന്‍മാരെ ചിത്രീകരിക്കാന്‍ ആഫ്രിക്കയില്‍ നിന്നുമുള്ള കറുത്ത വര്‍ഗക്കാരെ ഉപയോഗിക്കുന്നു. കേരളത്തില്‍ ആഫ്രിക്കകാരില്ല, വംശീയത ചിത്രീകരിക്കാന്‍ വേണ്ടിമാത്രമാണ് ഈ രീതി സിനിമകളില്‍ ഉപയോഗിക്കുന്നത്.ഇത്തരം കാര്യങ്ങളില്‍ ഒരു സംസ്ഥാനത്തെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് അരുന്ധതി പറയുന്നു. എന്നും സമൂഹം ഇങ്ങനെയാണ്. കലാകാരന്‍മാരും, സിനിമാനിര്‍മ്മാതാക്കളും, നടന്‍മാരും എഴുത്തുകാരും ഇങ്ങനെത്തന്നെയാണ്.
ഇരുണ്ട ചര്‍മ്മത്തിന്റെ പേരില്‍ ഉത്തരേന്ത്യക്കാരാല്‍ പരിഹസിക്കപ്പെടുന്ന ദക്ഷിണേന്ത്യക്കാര്‍ അതേ കാരണത്താല്‍ തന്നെ ആഫ്രിക്കന്‍ വംശജരെയും പരിഹസിക്കുന്നു എന്നും എഴുത്തുകാരി വിമര്‍ശനമുയര്‍ത്തുന്നു. പുരോഗമനപരമായ ഒരു സംസ്ഥാനമായ കേരളത്തില്‍ ഇന്നും ഇത്തരം പ്രവര്‍ത്തികള്‍ നിലനില്‍ക്കുന്നത് അപഹാസ്യപരമെന്നും അരുന്ധതി റോയ് കൂട്ടിചേര്‍ത്തു.മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ‘അബ്രഹാമിന്റെ സന്തതികള്‍.’ ചിത്രത്തില്‍ എ.എസ്.പി ഡെറിക് അബ്രാഹാം എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. പോയവര്‍ഷം മലയാള ചലച്ചിത്രരംഗത്ത് ഏറ്റവും കൂടുതല്‍ സാമ്പത്തിക വിജയം നേടിയ ചിത്രങ്ങളിലൊന്നുകൂടിയായിരുന്നു അബ്രഹാമിന്റെ സന്തതികള്‍.
Post Your Comments