മുതുകുളം : വനിതാ മതിലിൽ പങ്കെടുക്കാതിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് സിപിഎം പ്രാദേശിക നേതാക്കൾ ഇടപെട്ട് ജോലി നിഷേധിച്ചു. ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്ത് മൂന്നാം വര്ധിൽ അമ്പലശേരിക്കടവ് തൈപ്പറമ്പ് എന്നിവിടങ്ങളിലാണ് സംഭവം.
രണ്ടിടത്തുമായി ആകെ 116 തൊഴിലാളികളാണ് ജോലിക്കെത്തിയത്. എന്നാൽ സ്ഥലത്തെത്തിയ സിപിഎം നേതാക്കൾ വനിതാമതിലിൽ പങ്കെടുത്ത 18 പേരൊഴികെ മറ്റെല്ലാവരെയും തിരിച്ചയച്ചു. വനിതാ മതിൽ നടന്ന ദിവസം ശിവഗിരി തീർത്ഥാടനത്തിന് പോയിരുന്നതാണെന്നു പല തൊഴിലാളികളും പറഞ്ഞെങ്കിലും ചെവികൊണ്ടില്ല.
Post Your Comments