Latest NewsKerala

മാലിന്യത്തോടൊപ്പം വിലാസവും ഫോട്ടോയും: പിന്നീട് അധ്യാപകനു സംഭവിച്ചത്

മാവേലിക്കര: റോഡില്‍ മാല്യന്യം വലിച്ചെറിഞ്ഞ അധ്യാപകനെ പഞ്ചായത്ത് അംഗത്തിന്റെ സമയോചിതമായ ഇടപെടലിലൂടെ പിടികൂടി. തുടര്‍ന്ന് മാലിനമിട്ട് അധ്യാപകനെ കണ്ടെത്തി വിളിച്ചു വരുത്തി മാലിന്യം മാറ്റിച്ചു. തഴക്കര കുന്നം ചാക്കോപാടത്തിനു സമീപമാണ് സംഭവം. പ്രദേശത്ത് മാലിന്യം തള്ളുന്നതിനാല്‍ ഇവിടുത്തെ ജനങ്ങള്‍  പൊറുതിമുട്ടിയിരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവിടെ ക്യാമറ സ്ഥാപിക്കുന്നതിന് പഞ്ചായത്ത് യോഗത്തില്‍ തീരുമാനമായത്. തുടര്‍ന്ന് ക്യാമറ വയ്ക്കുന്നതിനായി സ്ഥലം കണ്ടെത്തുന്നതിനായി സ്ഥലം കണ്ടെത്തുന്നതിന് ഇവിടെ എത്തിയ പഞ്ചായത്ത് അംഗം മനു ഫിലിപ്, മുരളി വൃന്ദാവനം, വിനീത് വിജയന്‍ എന്നിവര്‍ പ്ലാസ്റ്റിക് കവറുകള്‍ അഴിച്ചു പരിശോധിച്ചു.

തുടര്‍ന്ന് കവറില്‍ഡ നിന്ന് മാവേലിക്കര സ്വദേശിയായ ഒരു അധ്യാപകന്റെ വിലാസവും ഫോട്ടോയും ലഭിക്കുകയായിരുന്നു. സംഭവത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അധ്യാപകനെ കണ്ടെത്തുകയും മാലിന്യം നീക്കം ചെയ്യണമെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് പ്രദേശം വൃത്തിയാക്കിയ ഇയാള്‍ 10,660 രൂപ ജെസിബി വാടക നല്‍കി രക്ഷപ്പെട്ടു. അതേസമയം ഓണ്‍ലൈനില്‍ സാധനം വരുത്തിയ കൊല്ലകടവ് സ്വദേശിനിയുടെ വിലാസവും മാലിന്യത്തില്‍ നി്ന്നും ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button