
തിരുവനന്തപുരം•മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാങ്ങള്‍ക്കു പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നീക്കത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള. സുധീരവും കാലോചിതവുമായ തീരുമാനമാണിത് .
ബിജെപിയുടെ പ്രഖ്യാപിതനയമനുസരിച്ചാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപടി. ഭാരതീയ ജനസംഘത്തിന്റെ കാലം മുതല്‍ തൃതല സംവരണനയമാണ് പാര്‍ട്ടി നിര്‍ദേശിക്കുന്നത്. ജാതീയമായ ഉച്ചനീചത്വം മൂലം ദുരിതമനുഭവിക്കുന്ന വിഭാകങ്ങള്‍ക്ക് നിലവിലുള്ള സംവരണത്തിനു ഒരു രീതിയിലും കോട്ടം തട്ടാതെയാണ് സാമൂഹ്യ നീതി ഉറപ്പു വരുത്തുന്നതിനായി മുന്നോക്കവിഭാകങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ആശ്വാസം എത്തിക്കുന്നത്. ‘സബ് കാ സാഥ് സബ് കാ വികാസ്’ എന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെയും മോദി സര്‍ക്കാരിന്റെയും മുദ്രാവാക്യം നടപ്പിലാക്കുന്നതില്‍ വിപ്ലവകരമായ ഒരു കാല്‍വെയ്പു കൂടിയാണിതെന്നും പിള്ള പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments