
ദുബായ് : ദുബായിലേക്ക് വേശ്യവൃത്തിക്കായി 13 കാരിയെ കടത്തി. നാല്‍പ്പത്തിയഞ്ച്കാരനായ പാക്കിസ്ഥാന്‍ കാരനാണ് മനുഷ്യക്കടത്ത് നടത്തിയത് .ശേഷം കുട്ടിയെ ദുബായില്‍ അയാള്‍ തന്നെ നടത്തുന്ന ഒരു വേശ്യാലയത്തില്‍ എത്തിക്കുകയും നിരവധി തവണ ലെെംഗീകമായി പീഡിപ്പിക്കുകയും വേശ്യാവൃത്തി നിരാകരിച്ചതിന് ശാരീരികമായി മര്‍ദ്ധിക്കുകയും ചെയ്തു.ഒടുവില്‍ വേശ്യാലയത്തില്‍ സ്ഥിര വരവ് കാരനായ 25 കാരനായ മറ്റൊരു യുവാവ് വിവരം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി കുട്ടിയെ രക്ഷിച്ചു.
വേശ്യാലയത്തില്‍ തിരച്ചില്‍ നടത്തിയ പോലീസ് അവിടെ നിന്നും മറ്റ് രണ്ട് വ്യഭിചാര ജോലി ചെയ്തുവരികയായിരുന്ന യുവതികളേയും പിടികൂടി.
പതിമൂന്ന് കാരിയെ ദുബായിലേക്ക് കടത്തിയ 45 കാരനെതിരെ മനുഷ്യക്കടത്ത്, വേശ്യാലയ നടത്തിപ്പ്, പീഡനം, പണം നല്‍കി ലെെംഗികതയ്ക്ക് സൗകര്യമൊരുക്കുക തുടങ്ങിയ കേസുകള്‍ ചുമത്തി കേസെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
11 ഓളം വിവിധ രാജ്യങ്ങളിലുളളവ്യക്തികള്‍ പതിമൂന്ന് കാരിയെ പീഡനത്തിന് ഇരയാക്കിയതായി കോടതി രേഖകള്‍ പറയുന്നു.
വേശ്യാലയത്തില്‍ നിത്യ സന്ദര്‍ശകനായിരുന്ന 25 കാരനായ യുവാവ് കുട്ടിയുമായി പ്രണയത്തിലാകുകയും വിവാഹ വാഗ്ദാനം നല്ഡകുകയും ചെയ്തിരുന്നു. ശേഷം കുട്ടിയുടെ സമ്മതത്തോടെ നിരന്തരം ലെെംഗീകമായി ഉപയോഗിച്ചിരുന്നതായും കോടതി രേഖകള്‍. തുടര്‍ന്ന് വേശ്യാലയത്തില്‍ അകപ്പെട്ട കുട്ടിയുടെ സഹോദരന്‍ ഇയാളോട് കുട്ടിയെ രക്ഷിക്കണമെന്ന് സന്ദേശം മുഖേന അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് ഇയാള്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് കുട്ടിയെ രക്ഷിച്ചത്.
കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി സമ്മതത്തോടെ ലെെംഗീകമായി ഉപയോഗിച്ചതിന് ഈ യുവാവിനെതിരേയും കേസും കോടതിയില്‍ വാദം നടക്കുകയാണ്.
പിടിയിലായ മറ്റ് രണ്ട് പേര്‍ 25 കാരികളായ പാക്കിസ്ഥാന്‍കാരാണ്. ഇവരെ നാട്ടിലെ കുടുംബത്തിന് 2 ലക്ഷം രൂപ നല്‍കിയാണ് ദുബായിലേക്ക് കടത്തിയതെന്ന് യുവതികള്‍ കോടതിയില്‍ പറഞ്ഞു.
കുട്ടിയെ ലെെംഗീകമായും പീഡിപ്പിച്ചിട്ടില്ലെന്നും ശാരീരിക ഉപദ്രവവും നടത്തിയിട്ടില്ലെന്നും 45 കാരനായ കുട്ടിയെ കടത്തിയാള്‍ കോടതിയില്‍ പറഞ്ഞു. അതേസമയം കുട്ടിയെ വേശ്യവൃത്തിക്കായി നാട്ടില്‍ നിന്ന് കടത്തിയതായും, കുട്ടിയെ പണം നല്‍കിയുളള ലെെംഗീകതക്ക് വിധേയയാക്കിയതായും ഇയാള്‍ കോടതില്‍ സമ്മതിച്ചു.
കുട്ടിയുടെ ശരീരത്തിന് വിവിധ ഭാഗങ്ങളില്‍ ചതവ് ഏറ്റതായി ഫോറന്‍സിക് രേഖകളിലുണ്ട്.
Post Your Comments