മുംബൈ : ഇന്ത്യയിലെ ആഭ്യന്തര വിമാനകമ്പനികള്‍ 2018 ല്‍ 120 വിമാനങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ആദ്യമായിട്ടാണ് ഇന്ത്യന്‍ വിമാനകമ്പനികള്‍ ഒറ്റ വര്‍ഷം കൊണ്ട് ഇത്രയും പുതിയ വിമാനങ്ങള്‍ സ്വന്തമാക്കുന്നത്.
ഇതോടെ ഇന്ത്യയിലെ ഒമ്പത് വിമാനകമ്പനികള്‍ക്കും കൂടി മൊത്തം 660 വിമാനങ്ങളായി. ഇതില്‍ പകുതിയും സ്വന്തമാക്കിയത് ഇന്‍ഡിഗോയാണ്. 55 വിമാനങ്ങള്‍ പോയ വര്‍ഷം ഇന്‍ഡിഗോ സ്വന്തമാക്കി. ഇതോടെ ഇന്‍ഡിഗോ വിമാനങ്ങളുടെ എണ്ണം 206 ആയി. എയര്‍ ഇന്ത്യയുടെത് 125, ജെറ്റ് എയര്‍വേയ്‌സ് 124 എന്നിങ്ങനെയും ഉയര്‍ന്നിട്ടുണ്ട്.
Post Your Comments