കൊച്ചി: നാളത്തെ പണിമുടക്കില്‍ സ്വീകരിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിക്കും സ്വകാര്യ വാഹനങ്ങള്‍ക്കും സുരക്ഷ നല്‍കും. സ്‌കൂളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കും സുരക്ഷ നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
ഹര്‍ത്താലിന് എതിരെ സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന് തയ്യാറാകണമെന്ന് ഹൈക്കോടതി പറഞ്ഞു. ചെറിയ കാര്യങ്ങള്‍ക്ക് ഹര്‍ത്താല്‍ നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇടപെടുന്നതിന് പരിമിതിയുണ്ട്. ഹര്‍ത്താലിന് മുന്‍കൂര്‍ നോട്ടീസ് നല്‍കുന്നത് നിര്‍ബന്ധമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഹര്‍ത്താല്‍ അതീവ ഗുരുതര പ്രശ്‌നമെന്ന് ഹൈക്കോടതി പറഞ്ഞു. ഹര്‍ത്താലിനെതിരെ എന്ത് നടപടിയെടുത്തു.സുപ്രീംകോടതിയടക്കം ഇടപെട്ടിട്ടും പരിഹാരമുണ്ടായില്ല. ഒരു വര്‍ഷം 97 ഹര്‍ത്താലെന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്നും കോടതി പറഞ്ഞു. ഹര്‍ത്താലിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമര്‍ശം.
Post Your Comments