KeralaLatest News

ഇനി സ്വകാര്യ മുതല്‍ നശിപ്പിച്ചാലും കുടുങ്ങും: പുതിയ നിയമവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സമരങ്ങള്‍ പ്രക്ഷോങ്ങള്‍ തുടങ്ങിയ സന്ദഭര്‍ങ്ങളില്‍ സ്വകാര്യ മുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടു വരുന്നു. ഇതി്‌നോടനുബന്ധിച്ച് സ്വകാര്യമുതല്‍ നശിപ്പിക്കുന്നതു പൊതുമുതല്‍ നശീകരണത്തിനു തുല്യമാക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ഇതിനായുള്ള പ്രിവന്‍ഷന്‍ ഓഫ് ഡാമേജ്ഡ് പ്രൈവറ്റ് പ്രോപ്പര്‍ട്ടി ഓര്‍ഡിനന്‍സിന് ഇന്നത്തെ പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നല്‍കിയേക്കും. പ്രതിഷേധങ്ങളില്‍ പാര്‍ട്ടി ഓഫിസുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ പൊതുമുതല്‍ നശീകരണമായി കണക്കാക്കുന്നതാണു നിയമം.

കേന്ദ്രനിയമമായ പൊതുമുതല്‍ നശീകരണ നിരോധന നിയമത്തിന്റെ അതേ മാതൃകയിലാണു സംസ്ഥാന സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നത്. സ്വകാര്യ വസ്തുക്കള്‍ക്കു നാശം വരുത്തിയാല്‍ ഒരു വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ ശിക്ഷ കിട്ടുന്ന തരത്തിലാണു നിയമനിര്‍മാണം ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button