ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. മൊളുക്ക ദ്വീപിനു 174 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് ടെര്‍നേറ്റ് നഗരത്തില്‍ ഞായറാഴ്ച അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 6.6 രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂചലനത്തില്‍ ആളപായമില്ലെന്നാണു റിപ്പോര്‍ട്ട്.
ഭൂചലനത്തെ തുടര്‍ന്ന് നിരവധി തുടര്ചലനങ്ങളുണ്ടായെങ്കിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. 5.0, 5.1 എന്നിങ്ങനെ തുടര്‍ചലനങ്ങള്‍ തീവ്രത രേഖപ്പെടുത്തി. 60.5 കിലോമീറ്റര്‍ ആഴത്തിലാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം.
Post Your Comments