ന്യൂഡല്‍ഹി: വിമാനയാത്രാ മാതൃകയില്‍ യാത്ര പുറപ്പെടുന്ന നിശ്ചിത സമയത്തിന് മുമ്ബ് യാത്രക്കാര്‍ സ‌്റ്റേഷനില്‍ ചെക്ക‌് ഇന്‍ ചെയ്യാനുള്ള സംവിധാനം കൊണ്ടുവരാനാണ് റെയില്‍വേയുടെ ശ്രമം. ട്രെയിന്‍ സ്റ്റേഷനില്‍ എത്തുന്നതിന് 15 മുതല്‍ 20 മിനിറ്റ് നേരത്തെ യാത്രക്കാരന്‍ സ്റ്റേഷനില്‍ എത്തി സുരക്ഷാ പരിശോധനകള്‍ക്ക‌് വിധേയനാകണം. കുംഭമേളയോടനുബന്ധിച്ച‌് പ്രയാഗ‌്‌രാജില്‍ ഈ സംവിധാനം നടപ്പാക്കി. 202 സ‌്റ്റേഷനുകളില്‍ ഇത‌് നടപ്പാക്കുന്നത‌് ആലോചനയിലുണ്ടെന്ന‌് ആര്‍പിഎഫ‌് ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു.
റെയില്‍വേ സ്‌റ്റേഷനിലേക്ക‌് കടക്കാനുള്ള വഴികള്‍ പ്രത്യേകം നിശ്ചയിച്ച‌് റെയില്‍വേ സുരക്ഷാസേനയെ വിന്യസിച്ചും ഗേറ്റുകളും മതിലും സ്ഥാപിച്ചാണ് പരിശോധന നടത്തുക. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കില്ല. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതാകും പരിശോധന. 2016ല്‍ തയ്യാറാക്കിയ പദ്ധതിപ്രകാരമുള്ള ഇന്റഗ്രേറ്റഡ‌് സെക്യൂരിറ്റി സിസ്റ്റം (ഐഎസ‌്‌എസ‌്) ആണിത‌്.
Post Your Comments