തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയന് സമരസമിതിയുടെ 48മണിക്കൂർ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കും. ബുധനാഴ്ച അര്‍ദ്ധരാത്രി വരെയാണ് പണിമുടക്ക്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ ബിഎംഎസ് ഒഴികെയുള്ള 19 തൊഴിലാളി സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. തൊഴിലാളി സംഘടനകള്‍ക്കൊപ്പം മോട്ടോര്‍ മേഖലയും ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ് മേഖലയിലെ തൊഴിലാളി സംഘടനകളും.കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ വ്യാപാരി വ്യവസായി ഏകോപന സമിതി കടകള്‍ തുറക്കുമെന്നു പ്രഖ്യാപിച്ചു. റെയില്‍വേ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.
പൊതുജനങ്ങള്‍ക്കു പണിമുടക്കില്‍ ബുദ്ധിമുണ്ടാക്കാതിരിക്കാന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ബലപ്രയോഗത്തിനു പോകില്ലെന്ന് പണിമുടക്ക് നടത്തുന്ന സംയുക്ത ട്രേഡ് യൂണിയന് സമരസമിതി വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രശ്നങ്ങളുണ്ടാകില്ലെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ ദേശീയ പണിമുടക്ക് ഹര്‍ത്താലാകില്ലെന്നും ഭീഷണിപ്പെടുത്തി കടകളടപ്പിക്കുകയോ, സ്വകാര്യ വാഹനങ്ങള്‍ തടയുകയോ ചെയ്യില്ലെന്നും സമരസമിതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
നാളെയും മറ്റന്നാളും സ്കൂളുകള്‍ക്കും സർക്കാർ ഓഫീസുകൾക്കും പ്രവൃത്തി ദിവസങ്ങളാണെങ്കിലും ബഹൂഭൂരിപക്ഷം അധ്യാപകരും ജീവനക്കാരും എത്തുമെന്നു സംശയം. സമരത്തിന് പിന്തുണയെന്നോണം സര്‍ക്കാര്‍ ഇതുവരെ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടില്ല.
Post Your Comments