ദുബായ്•അബുദാബിയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് അനുവദിച്ച 13 ഏക്കറിന് പുറമേ 14 ഏക്കര്‍ കൂടി അനുവദിക്കുന്നതായി റിപ്പോര്‍ട്ട്. അബുദാബിയിലെ അല്‍ റഹ്ബ എന്ന പ്രദേശത്ത് ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന സ്ഥലത്തിനോട് ചേര്‍ന്നാണ് 14 ഏക്കര്‍ കൂടി അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുവദിക്കുന്നത്. ക്ഷേത്ര നിര്‍മ്മാണച്ചുമതലയുള്ള പ്രസ്ഥാനമായ ബാപ്സ് സ്വാമി നാരായണ്‍ സംസ്ത ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നേരത്തെ 13 ഏക്കര്‍ കിരീടാവകാശി അനുവദിച്ചത്.
യു.എ.ഇ. പ്രഖ്യാപിച്ച സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനമെന്നും ഇതിന് നന്ദി അറിയിച്ചതായും ബാപ്സ് അധികൃതര്‍ അറിയിച്ചു. ഗുരുധര്‍മ പരിപാലന സമിതി പ്രതിനിധികളായ സ്വാമി ഗുരുപ്രസാദ്, മനോഹര്‍, അനില്‍, ബിജെപി. എന്‍.ആര്‍.ഐ. സെല്‍ പ്രതിനിധി സജീവ് പുരുഷോത്തമന്‍, ചന്ദ്രപ്രകാശ് എന്നിവരും ബാപ്സ് ഭാരവാഹികളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.
Post Your Comments