കണ്ണൂര്‍: ബി.ജെ.പി നേതാവും എം.പിയുമായ വി. മുരളീധരന്റെ തറവാട് വീടിനുനേരെ ബോംബെറിഞ്ഞ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സിപിഎം പ്രവര്‍ത്തകനായ ജിതേഷാണ് അറസ്റ്റിലായത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തുടങ്ങിയ സംഘര്‍ഷം പുതിയ തലത്തിലേക്കാണ് നീങ്ങിയത്. തലശ്ശേരിയില്‍ മാത്രം 24 പേര്‍ ഇപ്പോഴും കരുതല്‍ കസ്റ്റഡിയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി മുതല്‍ തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും നേതാക്കളുടെ വീടുകള്‍ തിരഞ്ഞു പിടിച്ച് ആക്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. തലശ്ശേരി, ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ഇപ്പോഴും നിരോധനാജ്ഞ തുടരുകയാണ്. കണ്ണൂരില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ, സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി പി.ശശി, വി മുരളീധരന്‍ എം.പി എന്നിവരുടെ വീടുകള്‍ക്ക് നേരെ അക്രമമുണ്ടായി. ഷംസീറിന്റെ മാടപ്പീടികയിലെ വീടിന് നേരെ ഏറിഞ്ഞ ബോംബ് മുറ്റത്ത് വീണുപൊട്ടി. ആക്രമണം നടക്കുമ്പോള്‍ എം.എല്‍.എ വീട്ടിലുണ്ടായിരുന്നില്ല. രാത്രി 11 മണിയോടെയാണ് പി.ശശിയുടെ വീടിന് നേരെ ആക്രമണമുണ്ടായത്. സംഭവ സമയത്ത് പി.ശശിയും വീട്ടിലുണ്ടായിരുന്നില്ല. ഇതിന് പിന്നാലെ 12 മണിയോടെയാണ് വി. മുരളീധരന്റെ എരഞ്ഞോളി വാടിയില്‍പീടികയിലെ തറവാട് വീടിന് നേരെ വാഹനത്തിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്.
Post Your Comments