ന്യൂഡല്‍ഹി: ട്രെയിന്‍ സര്‍വീസുികളില്‍ ഏറ്റവും കൂടുതല്‍ ചീത്തപ്പേര് കേള്‍ക്കുന്ന ഒരു വിഭാഗമാണ് കേറ്ററിംഗ് നടത്തുന്നവര്‍. ബില്‍ നല്‍കുന്നില്ല, അമിത തുക ഈടാക്കുന്നു, വൃത്തിയില്ല അങ്ങനെ പരാതികളുടെ നീണ്ട് നിരതന്നെ ഇവര്‍ക്കെതിരെയുണ്ട്. എന്നാല്‍ അടുത്ത മാര്‍ച്ചു മുതല്‍ ഇത്തരം പരാതികള്‍ വേണ്ടെന്നാണ് റെയില്‍വേയുടെ തീരുമാനം. ഇതിനായി ഇനി ‘ബിലില്ലാത്ത ഊണ് സൗജന്യം’എന്ന ബോര്‍ഡ് ട്രെയിനുകളില്‍ സ്ഥാപിക്കും.
കേറ്ററിങ് സര്‍വീസ് ഉള്ള ട്രെയിനുകളില്‍ ഓരോ ഇനത്തിന്റേയും വിലവിവരം കാണിക്കുന്ന ബോര്‍ഡ് വയ്ക്കും. അതിനടിയിലായിട്ടാണ് ബില്ലില്ലാത്ത ഊണ് സൗജന്യം എന്ന അറിയിപ്പ് ഉണ്ടാവുക. അതേസയം ടിപ്പ് കൊടുക്കരുതെന്നും ഇതില്‍ ഉണ്ടാകും.
റെയില്‍വെ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. റെയില്‍വേ ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇലക്ട്രോണിക് പെയ്‌മെന്റിനായി കേറ്ററിംഗ് സ്റ്റാഫിനും ടിടിഇമാര്‍ക്കും മാര്‍ച്ച് 31നകം പിഒഎസ് മെഷീന്‍ നല്‍കും. സുരക്ഷ ഒഴികെയുള്ള എല്ലാ കാര്യങ്ങള്‍ക്കുമായി ഒറ്റ ഹെല്‍പ് ലൈന്‍ നമ്പര്‍ നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചു.
Post Your Comments