Latest NewsKerala

നിയമസഭ ബജറ്റ് സമ്മേളനം 25 മുതല്‍

തിരുവനന്തപുരം : നിയമസഭ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ജനുവരി 25 ന് തുടങ്ങും. ഫെബ്രുവരി ഏഴിന് സമാപിക്കും. രണ്ടാഴ്ച്ച അവധിക്ക് ശേഷം ഫെബ്രുനരി 22 നോ 25 നോ രണ്ടാം ഘട്ടം ആരംഭിക്കും.

ജനുവരി 25 ന് ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തോടെയായിരിക്കും സമ്മേളനം തുടങ്ങുക. 29,30 തീയ്യതികളില്‍ നന്ദി പ്രമേയ ചര്‍ച്ച നടക്കും. 31 ന് മന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കും.

ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാനായിരുന്നു ആദ്യ ആലോചന. അന്നു കേന്ദ്ര ബജറ്റ് ആയതിനാലാണ് സംസ്ഥാന ബജറ്റ് ഒരു ദിവസം നേരത്തെയാക്കിയത്. ഫെബ്രുവരി അവസാന വാരം തുടങ്ങുന്ന രണ്ടാം ഘട്ട സമ്മേളനം മാര്‍ച്ച 31 നകം സമ്പൂര്‍ണ്ണ ബജറ്റ് പാസാക്കിയ ശേഷം തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button