ഹരിയാന:കുട്ടിക്കാലം മുതലുളള സൗഹൃദം തുടരുന്നതിനായി പെണ്‍കുട്ടികളിലൊരാള്‍ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത് പുരുഷനായി. ശേഷം ഇരുവരും വിവാഹവും ചെയ്തു . പക്ഷേ ഇപ്പോള്‍ പെണ്‍കുട്ടിക്ക് സുഹൃത്തായ ഭര്‍ത്താവിനെ വേണ്ട. ഹരിയാനയിലാണ് സംഭവം.
ചെറുപ്പക്കാലം മുതല്‍ സുഹൃത്തുക്കളായ ഇരുവരും വേര്‍പിരിയാന്‍ കഴിയില്ല എന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് സ്വവര്‍ഗ്ഗ വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇതിനോട് വിസമ്മതം പ്രകടിപ്പിച്ചു. ഇതോടെ ഇരുവരും ചേര്‍ന്ന് തീരുമാനമെടുത്ത് ഒരാള്‍ പുരുഷനാകാന്‍ തീരുമാനിച്ചു. അവസാനം 10 ലക്ഷം കടത്തിന് ഒരാള്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി. ശേഷമാണ് വിവാഹിതരായത്.
വിവാഹത്തിന് ശേഷം കാര്യം ധരിപ്പിക്കാന്‍ പെണ്‍കുട്ടി വീട്ടില്‍ എത്തിയെങ്കിലും വീട്ടുകാര്‍ പെണ്‍കുട്ടിയെ വീട്ടുതടങ്കലിലാക്കുകയും കൗണ്‍സിലിങ് കൊടുക്കുകയും ചെയ്തു. ഇതൊന്നും അറിയാതെ ഭാര്യയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പോലീസിനെ സമീപിക്കുകയായിരുന്നു ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയായി പുരുഷനായ വ്യക്തി. ഇതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ തയ്യാറല്ല എന്നാണ് പെണ്‍കുട്ടി അറിയിച്ചതായാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഈ കാര്യം പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു.
ദില്ലിയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഭാര്യയെ വിട്ടുകിട്ടാന്‍ നിയമത്തെ ആശ്രയിക്കുമെന്നാണ് ഇപ്പോള്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായ വ്യക്തി പറയുന്നത്.
Post Your Comments