ന്യൂയോര്‍ക്ക്: 2018 ആഗോളഭീമന്‍മാരായ ഫെയ്സ്ബുക്കിന് അത്ര നല്ല വര്‍ഷമായിരുന്നില്ല. ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത് പോയ വര്‍ഷത്തിലായിരുന്നു. ഏറ്റവും കൂടുതല്‍ സമ്പത്ത് ചോര്‍ന്നത് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനാണ്. 1700 കോടി പൗണ്ടിന്റെ നഷ്ടമാണ് ഫെയ്‌സ്ബുക്കിനുണ്ടായത്. 59000 കോടി പൗണ്ടായിരുന്ന സുക്കര്‍ബര്‍ഗിന്റെ വരുമാനം വര്‍ഷം അവസാനിച്ചപ്പോള്‍ 41000 കോടി പൗണ്ടിലേക്കാണ് 2018ന്റെ തുടക്കത്തില്‍ ഫെയ്‌സ്ബുക്കിനുണ്ടായത്.
2018ന്റെ അവസാനത്തോടുകൂടി തുടര്‍ച്ചയായുണ്ടായ വിവാദങ്ങളും കേംബ്രിഡ്ജ് അനലിറ്റിക്ക വിവര ചോര്‍ച്ചാ വിവാദത്തിലും ഫെയ്സ്ബുക്കിന്റെ ഓഹരി വില ഇടിഞ്ഞത് കനത്ത തിരിച്ചടിയാണുണ്ടാക്കിയത്. ഓഹരി വില ഇടിഞ്ഞതോടെ 3100 കോടി പൗണ്ടിന്റെ നഷ്ടമാണ് സുക്കര്‍ബര്‍ഗിനുണ്ടായത്. ബ്ലൂംബര്‍ഗിന്റെ 2019 ജനുവരിയിലെ കോടീശ്വരന്‍മാരുടെ പട്ടികയില്‍ സുക്കര്‍ബര്‍ഗിന്റെ സ്ഥാനം ഏഴാം സ്ഥാനത്താണ്. ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനി 4350 കോടി ഡോളര്‍ ആസ്തിയുമായി പട്ടികയില്‍ പതിനാലാമത് നില്‍ക്കുമ്പോള്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസാണ് ഒന്നാമത്. 13100 കോടി ഡോളറിന്റെ ആസ്തിയാണ് ജെഫ് ബെസോസിന്.
Post Your Comments