കോട്ടയം•എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യയും എസ്എന്‍ ട്രസ്റ്റ് അംഗവുമായ പ്രീതി നടേശനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കുകയും അശ്ലീല ചുവയോടെയുള്ള പരാമര്‍ശനം നടത്തുകയും ചെയ്ത് മാധ്യമ പ്രവര്‍ത്തകനെതിരെ മന്നംയുവജനവേദി പ്രസിഡന്റ് കെ.വി.ഹരിദാസ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.
മലയാള മനോരമ പത്തനംതിട്ട യൂണീറ്റിലെ സബ്ബ് എഡിറ്ററും പത്തനംതിട്ട പ്രസ്‌ക്ലബ് പ്രസിഡന്റുമായി ബോബി ഏബ്രഹാമിനെതിരെയാണ് പരാതി നല്‍കിയത്. ശബരിമലയിലെ ആചാര ലംഘനത്തിനെതിരെ ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രീതി നടേശന്‍ പറഞ്ഞിരുന്നു. വനിതാ മതിലില്‍ പെടുത്തി വഞ്ചിച്ചെന്നും അഭിമുഖത്തില്‍ പ്രീതി നടേശന്‍ പറഞ്ഞിരുന്നു. ഇതെ തുര്‍ന്നാണ് മാദ്ധ്യമ പ്രവര്‍ത്തകന്‍ ബോബി ഏബ്രഹാം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പരാമര്‍ശനം നടത്തിയത്.
Post Your Comments