ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് എച്ച.എസ് ഫൂല്‍ക ആംആദിമിയില്‍ നിന്ന് രാജി വച്ചതിനു പിന്നാലെ പഞ്ചാബ് നിയമസഭാംഗം സുഖ്പാല്‍ ഖൈരയും പാര്‍ട്ടി വിട്ടു.
പാര്‍ട്ടി അതിന്റെ അടിസ്ഥാന തത്വത്തില്‍ നിന്ന് വ്യതിചലിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഖൈരയുടെ രാജി. അതേസമയം കഴിഞ്ഞ വര്‍ഷം നവംബറില്‍ ഖൈരയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. അരവിന്ദ് കെജ്‌രിവാളിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
ശിരോമണി അകാലിദള്‍ നേതാവ് ബിക്രം മജീതിയയെ മയക്കുമരുന്ന് മാഫിയ തലവന്‍ എന്ന് വിശേഷിപ്പിച്ചതിന് കെജ്‌രിവാള്‍ ഖേദം പ്രകടിപ്പിച്ചതിനെ ഖൈര വിമര്‍ശിച്ചിരുന്നു.ഇതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശം. കഴിഞ്ഞ ജൂലയില്‍ പഞ്ചാബിലെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിിന്നും ഖൈരയെ പാര്‍ട്ടി നീക്കിയിരുന്നു.
Post Your Comments