കൊച്ചി: മുഖ്യമന്ത്രിയുടെ തീവ്രവാദ ബന്ധം എന്‍.ഐ.എ അന്വേഷിക്കണമെന്ന ആവശ്യവുമായി ശബരിമല കര്‍മ സമിതി. ശബരിമലയില്‍ രണ്ട് യുവതികളെ കയറ്റി ക്ഷേത്രത്തില്‍ ആചാര ലംഘനം നടത്താന്‍ സഹായം ചെയ്തു കൊടുത്ത പോലീസ് അവിടെ നിന്നും പിന്മാറണമെന്ന് ജനറല്‍ കണ്‍വീനര്‍ എസ.്‌ജെ.ആര്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് ജില്ലാതലത്തില്‍ അയ്യപ്പ രഥയാത്ര സംഘടിപ്പിക്കും. 11,12,13 തീയതികളിലായിരിക്കും പരിപാടി. അതേസമയം കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ രഥയാത്രയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ ആചാരലംഘനത്തിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന് മാവോവാദികളും തീവ്രവാദ സംഘടനകളുമായുള്ള ബന്ധം അന്വേഷിക്കണം. അതേസമയം കര്‍മ സമിതി നടത്തിയ ഹര്‍ത്താലില്‍ പ്രതിഷേധക്കാര്‍ക്കിയയിലേയ്ക്ക് നുഴഞ്ഞു കയറി
അക്രമം നടത്തിയത് സിപിഎം പ്രവര്‍ത്തകരും മുസ്ലീം തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തകരുമാണെന്ന് എസ.്‌ജെ.ആര്‍ കുമാര്‍ പറഞ്ഞു. അതേസമയം തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക്് കൂട്ടു നില്‍ക്കുന്ന മുഖ്യമന്ത്രി മാപ്പ് പറഞ്ഞ് രാജി വയ്ക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments