![fire](/wp-content/uploads/2019/01/fire-1.jpg)
കണ്ണൂര്‍: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിന് പിന്നാലെ സംസ്ഥാനത്ത് സംഘർഷാവസ്ഥ തുടരുകയാണ്. കണ്ണൂരിൽ ചെറുതാഴത്ത് ആര്‍എസ്‌എസ് ഓഫീസിന് തീയിട്ടു. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ വ്യാപകമായി പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പോലീസുകാരോട് ലീവുകളും ഓഫറുകളും റദ്ദാക്കി മടങ്ങി എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാത്രിയില്‍ പരിശോധനയും തിരച്ചിലും നടക്കും.
എ.എന്‍.ഷംസീര്‍ എംഎല്‍എ, എം.പി. വി.മുരളീധരന്‍, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി.ശശി എന്നിവരുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. എ എന്‍ ഷംസീര്‍ എംഎല്‍എയുടെ തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണ സമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ ഷംസീറിന്‍റെ കുടുംബം വീട്ടിലുണ്ടായിരുന്നു. ബോംബേറില്‍ കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ് വിവരം. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.
ബിജെപി എം പി വി മുരളീധരന്‍റെ തലശേരിയിലെ തറവാട് വീടിനു നേരെയാണ് ബോംബേറുണ്ടായത്. എരഞ്ഞോളി വാടിയില്‍ പീടികയിലെ വീട്ടിന് നേരെയാണ് ബോംബേറുണ്ടായത്. അക്രമം നടക്കുമ്ബോള്‍ എംപിയുടെ പെങ്ങളും ഭര്‍ത്താവും ആണ് വീട്ടിലുണ്ടായിരുന്നത്.കണ്ണൂരില്‍ പി ശശിയുടെ വീടിനു നേരെയും ബോംബേറുണ്ടായി.
Post Your Comments