സച്ചിനെ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച വിഖ്യാത പരിശീലകന്‍ രമാതാന്ത് അച്രേക്കറുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തി. എന്നാല്‍ ആശയവിനിമയത്തിലെ പ്രശ്‌നം കൊണ്ടാണ് അദ്ദേഹത്തിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്താനാവാതിരുന്നതെന്നാണ് ഭവന മന്ത്രി പ്രകാശ് മേത്ത വിശദീകരണം നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
അതേസമയം പത്മശ്രീ, ദ്രോണാചാര്യ അവാര്‍ഡുകള്‍ നേടിയ വ്യക്തിക്ക് സംസ്ഥാന ബഹുമതികളോടെ സംസ്‌കാര ചടങ്ങ് നടത്തി വിടനല്‍കാതിരുന്നതിന് പിന്നില്‍ അദ്ദേഹത്തോടെ അനാദരവാണ് സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത് എന്ന് ശിവസേന ആരോപിച്ചു. കൂടാതെ ഗുരുവിനോട് കാണിച്ച അനാദരവിനോടുള്ള പ്രതിഷേധ സൂചകമായി സച്ചില്‍ ഇനി മുതല്‍ സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത് ആവശ്യപ്പെട്ടു. വികാരാധീതനായിട്ടായിരുന്നു ഗുരുവിന്റെ സംസ്‌കാര ചടങ്ങുകളില്‍ സച്ചിന്‍ പങ്കെടുത്തത്.
Post Your Comments