KeralaUSALatest News

ശബരിമല സംഭവത്തിൽ കൊല്ലപ്പെട്ട ചന്ദ്രൻ ഉണ്ണിത്താന്റെ കുടുംബത്തിന് സഹായവുമായി അമേരിക്കയിൽ നിന്ന് കെ എച് എൻ എ

ശബരിമല ആചാര സംരക്ഷണത്തിനിടെ സിപിഎം ക്രൂരമായി കല്ലെറിഞ്ഞു കൊലപ്പെടുത്തിയ ചന്ദ്രൻ ഉണ്ണിത്താന്റെ കുടുംബത്തിന് കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ എച് എൻ എ ) ഒരു ലക്ഷം രൂപ നൽകുമെന്നു അറിയിച്ചു. ശബരിമലയുടെ പവിത്രത കാത്തുസൂക്ഷിക്കാനുള്ള പരിശ്രമത്തിൽ ആചാരലംഘനത്തിനു വേണ്ടി നിലകൊള്ളുന്ന ഹിന്ദു വേട്ടക്കാരുടെ മൃഗീയമായ ആക്രമണത്തിൽ വീരചരമം പ്രാപിച്ച ചന്ദ്രൻ ഉണ്ണിത്താന് കെ എച് എൻ എ അനുശോചനം അർപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ ധനസഹായവും കെ എച് എൻ എ പ്രഖ്യാപിച്ചു .

പന്തളത്ത് ശബരിമല കര്‍മ്മ സമിതിയുടെ പ്രകടനത്തിന് നേരെ സിപിഎം നടത്തിയ കല്ലേറിലാണ് ചന്ദ്രന്‍ ഉണ്ണിത്താന് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സനാതനധർമ്മത്തിന്റെ നിലനിൽപ്പിനു വേണ്ടിയുള്ള ജീവത്യാഗമാണ് അദ്ദേഹത്തിന്റെത്. അദ്ദേഹത്തിന്റെ ആഗ്രഹം സാധ്യമാക്കാന്‍ ശബരിമലയുടെ പവിത്രത തകരാന്‍ അനുവദിക്കില്ല എന്ന ദൃഢനിശ്ചയത്തോടെ അയ്യപ്പ ഭക്തർ മുന്നോട്ടു പോവേണ്ട സമ യമാണിതെന്നു കെ എച് എൻ എ ഓർമപ്പെടുത്തി .

ഭരണകൂട ഭീകരതയുടെ പീഡനങ്ങൾ നിസഹായരായ യി അതീവ ദുഃഖത്തോടെ ഏറ്റു വാങ്ങുന്ന ജനതയായി കേരളത്തിലെ ഹിന്ദു സമൂഹം മാറിയിരിക്കുന്നു .ആ ജനതയെ പുത്തൻ ഉണർവിന്റെ പുതു മോഡി യിലേക്കു നയിക്കുക എന്നുള്ള ഭാരിച്ച ഉത്തരവാദിത്വം മറ്റു സഹോദര സംഘടനകളെ പ്പോലെ കെ എച് എൻ എ ഉൾക്കൊള്ളുന്നു ..അതിലേക്കുള്ള ആദ്യ ചുവടു വയ്പ്പായി ഈ സഹായം മാറട്ടെ എന്ന് പ്രത്യാശിക്കുന്നുവെന്ന് കൃഷ്ണരാജ് മോഹനൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button