Latest NewsKerala

ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരും കുടുങ്ങിയേക്കും; നടപടിക്കൊരുങ്ങി നിയമ വിദഗ്ദര്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ കയറിയതിനെ തുടര്‍ന്ന് ശബരിമല കര്‍മ്മ സമിതി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കേരളത്തില്‍ പരക്കെ അക്രമമാണ് നടന്നത്. വെള്ളിയാഴ്ച വൈകുന്നേരം വരെയും അക്രമത്തിന് അയവില്ല. ഹര്‍ത്താലില്‍ ആക്രമം നടത്തിയവരെ കുടുക്കാന്‍ പൊലീസ് നീക്കം നടത്തുമ്പോള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കതിരെയും നടപടിയെടുക്കണമെന്ന് നിയമ വിദഗ്ധര്‍.ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. 223 അക്രമ സംഭവങ്ങളിലാണ് ഇത്രയധികം നാശനഷ്ടങ്ങളുണ്ടായതെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് വ്യാപക അക്രമങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയത്. അക്രമങ്ങള്‍ ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും പോലീസ് വേണ്ട മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടില്ലെന്നും ആരോപണങ്ങള്‍ ഉണ്ട്.നിയമ രംഗത്തും ക്രമസമാധാന പാലന രംഗത്തും വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചവരാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നിട്ടും ആഹ്വാനം ചെയ്തവര്‍ക്കെതിരെ യാതൊരു നടപടിക്കും പൊലീസ് മുതിരുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.

ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ശബരിമല കര്‍മ സമിതിയുടെ ദേശീയ രക്ഷാധികാരിയാണ് മാതാ അമൃതാനന്ദമയി, പ്രസിഡന്റ് കര്‍ണാടക ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് എന്‍ കുമാര്‍, വൈസ് പ്രസിഡന്റ് മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍, മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ.കെ.എസ് രാധാകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റിയുടെ രക്ഷാധികാരികള്‍ പന്തളം കൊട്ടാരം നിര്‍വാഹക സമിതിയിലെ രവിവര്‍മ രാജയും സ്വാമി ചിദാനന്ദപുരിയും പ്രസിഡന്റ് മുതിര്‍ന്ന അഭിഭാഷകന്‍ ഗോവിന്ദ് കെ.ഭരത് വര്‍ക്കിംഗ് പ്രസിഡന്റ് കെ.പി ശശികലയും ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍ കുമാറും മുന്‍ വനിതാ കമ്മീഷന്‍ അംഗം ജെ.പ്രമീള ദേവിയും കെ.പി.എം.എസിലെ ഒരു വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റ് എന്‍.കെ നീലകണ്ഠന്‍ അടക്കം നിരവധി നിര ഭാരവാഹികളായുണ്ട്.

ഇവരടങ്ങുന്ന സമിതിയാണ് നിരവധി നഷ്ടങ്ങള്‍ക്ക് കാരണമായ ഹര്‍ത്താലും അനുബന്ധ സമരങ്ങളും ആഹ്വാനം ചെയ്തിരിക്കുന്നത്.ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇതുവരെ നടന്നത് ഏഴ് ഹര്‍ത്താലുകള്‍. ഇതില്‍ കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലാണ് വ്യാപക അക്രമങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും കാരണമായത്. ഇതില്‍ കല്ലെറിഞ്ഞവരും നഷ്ടം വരുത്തിയവരും കുടുങ്ങുമ്പോള്‍ ഇതിന് കാരണക്കാരായ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെയും കേസെടുക്കണമെന്നാണ് നിയമരംഗത്തുള്ളവര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button