Latest NewsKerala

ഭിന്നശേഷിക്കാര്‍ക്കുള്ള വാഹന വായ്പ നല്‍കി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള വാഹന വായ്പ വിതരണം ഉദ്ഘാടനം ചെയ്തതായി ആരോഗ്യമന്ത്രി കെ കെ ഷൈലജ അറിയിച്ചു. സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് സഹായകരമായ ഉപകരണങ്ങളുടെ ഷോറൂം ഉടന്‍ ആരംഭിക്കുമെന്നും അതുകഴിഞ്ഞ് സഹായ ഉപകരണങ്ങളുടെ നവീന നിര്‍മ്മാണ കേന്ദ്രം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ കേരള സംസ്ഥാന വികലാംഗ ക്ഷേ കോര്‍പ്പറേഷന്റെ ശുഭയാത്ര പദ്ധതിയിലൂടെയാണ് നിരവധി ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തുവരുന്നത്. ഇത് കൂടാതെ ഭിന്നശേഷിക്കാര്‍ക്കായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

https://www.facebook.com/kkshailaja/photos/a.1158510137570299/2059580594129911/?type=3&__xts__%5B0%5D=68.ARBt4EekhhuACmeEpTBLI8nyce_FmRhpMogQ0wuB5xKtAkRDoAn0g7Io9FyLXlm5xQz9kLDK5QGOb3hlPap8hTydMuJM5OkqOupqP-dtASLGFpaIHR0zngNzu1MKU9W3tBKW114rof_tWOP9kV_RJ8MQyJTKMsMvHQXttE9DRtLLpPf74acAv428MsC9I1-mrnypkUp7ddFTWVfYgOzFbDTKAIsAbG5-jA6yZcdCwqtEIgOIEWVX2NT3BsdVPTMvgGGMCk3Fv3fVvXJ0Q9c6KRlkaQOmFODRY–BSPq3dAjUD9QRUEFNhwYvvkjdlTfusatOUt_I18cQSjzIo4zEt3_7bg&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button