കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷനു കീഴിലെ ആശുപത്രികളിലും ഡിസ്പെൻസറികളിലുമായി 1,982 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ് തസ്തികയിൽ 1,320 ഒഴിവുകളുണ്ട്. ഫാർമസിസ്റ്റ് ഉൾപ്പെടെ പാരാമെഡിക്കൽ വിഭാഗത്തിൽ 662 ഒഴിവുണ്ട്. സ്ഥിരനിയമനമാണ്.കേരളത്തിലുൾപ്പെടെ 20 റീജനുകളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യതകൾ
സ്റ്റാഫ്നഴ്സ്: ജനറൽ നഴ്സിംഗ് ആൻഡ്മിഡ്വൈഫ് ഡിപ്ലോമ/തത്തുല്യം, നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ. പ്രായം: 37 വയസ് കവിയരുത്.
ഫിസിയോതെറാപ്പിസ്റ്റ്: പ്ലസ്ടു സയൻസ്, ഫിസിയോതെറാപ്പിയിൽ മൂന്ന് വർഷത്തെ ബിരുദം/ഡിപ്ലോമ. ആറ്മാസത്തെ ഇന്റേൺഷിപ്പ്.പ്രായം: 32 വയസ് കവിയരുത്.
ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്: പ്ലസ്ടു സയൻസ്, മൂന്നു വർഷത്തെ ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് ബിരുദം/ ഡിപ്ലോമ. ആറ് മാസത്തെ ഇന്റേൺഷിപ്പ്.പ്രായം: 32 വയസ് കവിയരുത്.
ഫാർമസിസ്റ്റ് (ഹോമിയോ): പ്ലസ്ടു/തത്തുല്യം. ഗവൺമെന്റ് അംഗീകൃത ഹോമിയോ ഡിസ്പൻസറി/ഹോസ്പിറ്റലിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ ഒരു രജിസ്ട്രേഡ് ഹോമിയോപ്പതിക്ക് പ്രാക്ടീഷണറുടെ കീഴിൽ മൂന്നു വർഷത്തെ പരിചയം. പ്രായം: 32 വയസ് കവിയരുത്.
ഫാർമസിസ്റ്റ് (അലോപതിക്): ഫാർമസിയിൽ ബിരുദം/ഡിപ്ലോമ.ഫാർമസിസ്റ്റ് രജിസ്ട്രേഷൻ വേണം. പ്രായം: 32 വയസ് കവിയരുത്.
ഫാർമസിസ്റ്റ് (ആയുർവേദിക്):എസ്എസ്എൽസി/തത്തുല്യം. ആയുർവേദ ഡിപ്ലോമ, അംഗീകൃത ആയുർവേദ ഫാർമസിയിൽമൂന്നു വർഷ പ്രവൃത്തിപരിചയം. പ്രായം: 32 വയസ് കവിയരുത്.
ഒ ടിഅസിസ്റ്റന്റ്: പ്ലസ്ടു സയൻസ്/തത്തുല്യം. അംഗീകൃത ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്ററിൽ ഒരു വർഷത്തെപ്രവൃത്തിപരിചയം. പ്രായം: 32 വയസ് കവിയരുത്.
എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. 2019 ജനുവരി 24 അടിസ്ഥാനമാക്കിയാണ് പ്രായംകണക്കാക്കുന്നത്.
അപേക്ഷാഫീസ്: 500 രൂപ. വനിതകൾ, എസ്സി, എസ്ടി, അംഗപരിമിതർ, വിമുക്തഭടൻ എന്നിവർക്ക് 250 രൂപ. അപേക്ഷിക്കേണ്ടവിധം: www.esic.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജനുവരി 21.
Post Your Comments