KeralaLatest News

പാബുക് ചുഴലിക്കാറ്റ്: ഇന്ന് രാവിലെ തീരത്തെത്തും, ജാഗ്രത

തിരുവനന്തപുരം: തെക്ക് ചൈനാ കടലില്‍ കഴിഞ്ഞ ദിവസം രൂപപ്പെട്ട പാബുക് ചുഴലിക്കാറ്റ് ഇന്ന് രാവിലെ ആന്‍ഡമാന്‍ തീരം തൊടും. ഇവിടങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്ററും ചിലയിടങ്ങളില്‍ 60 കിലോമീറ്ററും ആകുവാന്‍ സാധ്യതയുണ്ട്. ഈ മേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുണ്ട്. അന്തമാന്‍ ദ്വീപസമൂഹം കടന്ന് അത് മ്യാന്‍മറിലേക്ക് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നുണ്ട്. അതേസമയം മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കൂടാതെ തെക്ക് തമിഴ്നാട് തീരത്തും കോമോറിന്‍ മേഖലയിലും വടക്ക്കിഴക്ക് ദിശയില്‍ നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50-55 കിലോമീറ്റര്‍ വേഗതയിലും കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നുണ്ട്. എന്നാല്‍ ചുഴലിക്കാറ്റ് കേരളതീരത്തെ ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാലാണ് മത്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

shortlink

Post Your Comments


Back to top button