Latest NewsKeralaMollywood

‘ഇവിടിങ്ങനാണ് ഭായ്’ 5000 രൂപ പെന്‍ഷന്‍ കിട്ടാനുള്ള യോഗ്യത നേടിയിരിക്കുന്നു’ : മമ്മൂട്ടി ചിത്രത്തില്‍ നിന്നും പുറത്താക്കപ്പെട്ട പുതുമുഖ താരം ധ്രുവന് പിന്തുണയര്‍പ്പിച്ച് ഷമ്മി തിലകന്‍

കൊച്ചി : മമ്മൂട്ടി ചിത്രമായി മാമാങ്കത്തില്‍ നിന്നും അവസാന നിമിഷം ഒഴിവാക്കപ്പെട്ട പുതുമുഖ താരം ധ്രുവന് പിന്തുണയുമായി പ്രശസ്ത ചലചിത്ര നടന്‍ ഷമ്മി തിലകന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഷമ്മി മലയാള സിനിമാ മേഖലയെ പരിഹസിച്ചും താരത്തിന് പുന്തുണയര്‍പ്പിച്ചും രംഗത്തെത്തിയത്.

അടുത്തിടെയാണ് ധ്രുവന്‍ തന്നെ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയ കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കു വെച്ചത്. ഏറെ വികാരിധനായിട്ടായിരുന്നു ധ്രുവന്‍ തന്റെ അനുഭവം വിവരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ ചിത്രത്തിന്റെ പുറകിലായിരുന്ന താനെന്നും പുറത്തായതില്‍ വിഷമമുണ്ടെന്നും താരം പറഞ്ഞിരുന്നു.

ഉണ്ണു മുകുന്ദനാണ് ധ്രുവന് പകരം ഈ വേഷം ചെയ്യുന്നത് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ തനിക്കും മുന്‍പുണ്ടായിട്ടുണ്ട് എന്ന തരത്തിലാണ് ഷമ്മി ഈ വിഷയത്തില്‍ പ്രതികരിച്ചത്.മാത്രമല്ല ഈ പ്രതികരണത്തോട് കൂടി 5000 രൂപ പെന്‍ഷന്‍ കിട്ടാനുള്ള യോഗ്യത ഈ യുവതാരവും നേടിയെന്നും ഷമ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
അഭിനയിച്ച സിനിമയില്‍ നിന്നും പുറത്താക്കപ്പെട്ട സ്ഥിതിക്ക് ; ‘സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെ മാനിച്ച്’ മാസം തോറും 5000 രൂപ കൈനീട്ടം (പെന്‍ഷന്‍) കിട്ടാനുള്ള യോഗ്യത #ധ്രുവന്‍ എന്ന #പുതുമുഖനടന്‍ തുടക്കത്തില്‍ തന്നെ നേടിയതായി കരുതേണ്ടതാണ് എന്ന് അനുഭവം ഗുരു സ്ഥാനത്തുള്ളതിനാല്‍ ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇവിടിങ്ങനാണ് ഭായ്…

https://www.facebook.com/shammythilakanofficial/photos/a.619509208117496/1926876934047377/?type=3&__xts__%5B0%5D=68.ARCGM1q8RYM9LXyUgjXM6bSYmwpcau8i6D148Q07kCbfDn5pgmaxbyp69p9ufs0ZJ45BxOulSUBz17IvIKFdpNno8_nfWbDE7XPtxB-lMjJlF3OkoOzTuIqma7fPRNIS4kCRMskYpNgY1Cx4TzztnXjxidWLqKj9mUPv5NxcuXd6w8uWN8t1B4BgdxMFDF4CDLGt-WYTYjoYLn3dTww7kwzdmvp6_oRivNXQGjUATw87SUjmhYfTKgaX7nE9BBf6BJjoAAZdVMMcmPfKzWotHMFE6TdutpR3YKUuaL8hKstEQanXHoND-FeeT7MHZ4jCl_htnGDmzE9QqfsdBXJtAW-2FA&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button