ന്യൂഡല്‍ഹി : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും കൈകോര്‍ക്കുമെന്ന സൂചനകള്‍ നല്‍കി ആപ് മുതിര്‍ന്ന നേതാവും മാധ്യമ പ്രവര്‍ത്തകനുമായ അശുതോഷ്. അശുതോഷ് സഹസ്ഥാപകനായ ഒരു വാര്‍ത്താപോര്‍ട്ടലില്‍ എഴുതിയ ലേഖനം വഴിയാണ് അദ്ദേഹം ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലും ചിലപ്പോള്‍ പഞ്ചാബിലും ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യം ചേര്‍ന്ന് മത്സരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. കോൺഗ്രസ്സിന്റെ അഴിമതിക്കെതിരെ രൂപീകരിച്ച രാഷ്ട്രീയ പാർട്ടി ആണ് ആം ആദ്മി.
ആ സമയം തന്നെ പലരും പറഞ്ഞിരുന്നു ആം ആദ്മി കോൺഗ്രസിന്റെ ബി ടീം ആണെന്ന്. ഇപ്പോൾ അത് ശരിവെക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ആപ് നേതാവ് അരവിന്ദ് കെജ്രിവാളാണ് ഈ സഖ്യ നിര്‍ദേശം ആദ്യം മുന്നോട്ട് വച്ചതെന്നും അശുതോഷ് ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിയില്‍ എന്ത് നടക്കണമെന്ന് തീരുമാനിക്കുന്നത് കെജ്രിവാളാണ്. കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഇതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. ആപ്-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കിടയില്‍ സഖ്യം രൂപപ്പെടുത്താന്‍ മറ്റ് ചില പാര്‍ട്ടികളും ഇടയില്‍ നിന്നു ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
നിലവില്‍ ഈ സഖ്യത്തിന് തടസമായി നില്‍ക്കുന്നത് കോണ്‍ഗ്രസിന്റെ ഡല്‍ഹി യൂണിറ്റാണ്.കോണ്‍ഗ്രസ് ഡല്‍ഹി ചീഫ് അജയ് മാക്കന്റെ രാജിക്ക് ശേഷം സഖ്യ നീക്കങ്ങളുമായി മുന്നോട്ട് പോകുമെന്നും ആപ് നേതാവ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് ജനസമ്മതി നഷ്ടമായിക്കൊണ്ടിരിക്കുന്ന ആപ്പുമായി സഖ്യം ഉണ്ടാക്കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസിന്റെ ഡല്‍ഹി ഘടകം ഹൈക്കമ്മാന്‍ഡിനെ നിരന്തരം അറിയിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മക്കാന്‍റെ രാജിക്ക് ശേഷം സഖ്യ സാധ്യതയെന്ന് അറിയിച്ചിരിക്കുന്നത്. ആപ്പിന്റെ നിലനിൽപ്പിനു കോൺഗ്രസുമായി സഖ്യമുണ്ടാക്കാനാണ് കെജ്‌രിവാളിന്റെ ശ്രമം.
Post Your Comments