പനജി : മാതാപിതാക്കള്‍ വേര്‍ പിരിഞ്ഞതിനാല്‍ മാതൃ സഹോദരിയോടൊപ്പം കഴിഞ്ഞിരുന്ന 15 കാരിയെ രക്ഷകര്‍ത്തവായ മാതൃ സഹോദരിയുടെ അറിവോടെ ആറു മാസത്തോളം പീഡനത്തിന് ഇരയാക്കി. പ്രതിയായ സമീര്‍ വെലിപ്പിനെ (22) പോലീസ് പിടികൂടി. പീഡനത്തിന് കൂട്ട് നിന്ന മാതൃ സഹോദരിയേയും കസ്റ്റഡിയിലെടുത്തു. പിടിയിലായ പീഡനം നടത്തിയ സമീറിനെതിരെ ഗോവ ചില്‍ഡ്രന്‍സ് ആക്ട് ഉം പോക്സോ പ്രകാരവും കേസെടുത്തു .
പീഡനത്തിന് കൂട്ട് നിന്ന മാതൃ സഹോദരിയേയും ഇതേ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. മാതൃ സഹോദരിയുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടി രക്ഷപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തി. തുടര്‍ന്നാണ് പെണ്‍കുട്ടി പീഡന വിവരം തുറന്ന് പറഞ്ഞത്. സൗത്ത് ഗോവയിലാണ് സംഭവം
Post Your Comments