KeralaLatest News

എസ്പിമാർക്ക് ഡിജിപിയുടെ വിമർശനം

തിരുവനന്തപുരം : എസ്പിമാർക്ക് ഡിജിപിയുടെ വിമർശനം. വീഡിയോ കോൺഫറൻസിലാണ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിമർശിച്ചത്. ശബരിമല വിഷയത്തിൽ ഇന്നലെ നടന്ന ഹർത്താലിൽ മുൻകരുതൽ അറസ്റ്റ് നടത്തുന്നതിൽ വീഴ്ച്ച സംഭവിച്ചുവെന്നും ഇത് ആവർത്തിച്ചാൽ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കാനും ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്നലെ നടന്ന ഹർത്താൽ പ്രക്ഷോഭങ്ങൾക്കിടയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ നാല് കോൺഗ്രസ് പ്രവർത്തകരെ പൈലറ്റ് വാഹനം തട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button