തിരുവനന്തപുരം: ഹര്‍ത്താല്‍ അക്രമത്തില്‍ ഒരുകോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായി ഡിജിപി ലോക് നാഥ് ബെഹ്റ. 223 അക്രമ സംഭവങ്ങളാണ് ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏറ്റവും കൂടുതല്‍ അക്രമ സംഭവങ്ങളുണ്ടായത് കൊല്ലം റൂറലിലെന്നും ഡിജിപി പറഞ്ഞു. ഇരുപത്തിയാറോളം അക്രമ സംഭവങ്ങളാണ് കൊല്ലത്ത് നടന്നത്. ഏകദേശം 17,33,000 രൂപയുടെ നഷ്ടം ഉണ്ടായി. കൊല്ലം സിറ്റിയില്‍ ഉണ്ടായ 25 അക്രമ സംഭവങ്ങളില്‍ 17,18,00 രൂപയുടെയും തിരുവനന്തപുരം സിറ്റിയിലുണ്ടായ ഒന്‍പത് സംഭവങ്ങളില്‍ 12,20,000 രൂപയുടെയും നഷ്ടമുണ്ടായതായും ഡിജിപി പറഞ്ഞു.
Post Your Comments