ബെര്‍ലിന്‍: ചരക്കുകപ്പലില്‍ നിന്ന് 270 കണ്ടെയ്നറുകള്‍ കടലില്‍ വീണു. ഡച്ച് വടക്കന്‍ തീരത്ത് കാറ്റില്‍ കപ്പൽ ആടിയുലഞ്ഞതോടെ കണ്ടെയ്നറുകള്‍ കടലില്‍ വീഴുകയായിരുന്നു. ജര്‍മന്‍ ദ്വീപായ ബോര്‍കുമിന് സമീപമാണ് സംഭവം. നഷ്ടപ്പെട്ട മൂന്നു കണ്ടെയ്നറുകളില്‍ വിഷ വസ്തുക്കളാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തീര്ദേശത്തുള്ളവര് അപകടം ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
എംഎസ്സി സുവോ എന്ന കപ്പലില്‍ നിന്നാണ് കണ്ടെയ്നറുകള്‍ നഷ്ടപ്പെട്ടത്. കളിപ്പാട്ടങ്ങള്‍, ഗ്ലാസുകള്‍, ബാഗുകള്‍, ഇലക്ട്രോണിക് സാധനങ്ങള്‍ തുടങ്ങിയവയാണ് മറ്റു കണ്ടെയ്നറുകള്‍ക്കുള്ളില്‍ ഉണ്ടായിരുന്നത്. ടെര്ഷെല്ലിംഗ് അടക്കം അഞ്ചോളം ദ്വീപുകളിലേക്കാണ് ഇവ ഒഴുകിയെത്തിയത്.
Post Your Comments