Latest NewsIndia

2000 രൂപ നോട്ട് അച്ചടിയുമായി ബന്ധപ്പെട്ട് തീരുമാനമായില്ല: ധനകാര്യ സെക്രട്ടറി

ന്യൂഡല്‍ഹി: 2000 രൂപ നോട്ടിന്റെ തുടര്‍ന്നുളള അച്ചടിയുമായി ബന്ധപ്പെട്ട് പുതിയ ഒരു തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്ന് കേന്ദ്ര സാമ്പത്തിക ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് വ്യക്തമാക്കി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു ഗാര്‍ഗിന്റെ പ്രതികരണം. കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത് ആവശ്യകതയ്ക്ക് അനുസരിച്ചാണ്. ഇപ്പോള്‍ വിനിമയത്തിലുളള ആകെ കറന്‍സി മൂല്യത്തിന്റെ 35 ശതമാനമാണ് 2000 രൂപ നോട്ടുകളെന്നും ഗാര്‍ഗ് പറയുന്നു.

റിസര്‍വ് ബാങ്ക് 2000 രൂപ നോട്ട് പ്രിന്റ് ചെയ്യുന്നത് അവസാനിപ്പിച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. ഓണ്‍ലൈന്‍ മാധ്യമമായ ദ പ്രിന്റിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.കള്ളപ്പണം വെളുപ്പിക്കാനും, നികുതി വെട്ടിക്കാനുമെല്ലാം 2000 രൂപ നോട്ടുകള്‍ വലിയ തോതില്‍ ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടി നിര്‍ത്തിവെച്ചിരിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ 2000 രൂപയുടെ നോട്ട് അസാധുവാക്കിയെന്ന് ഇതിന് അര്‍ത്ഥമില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.2000 രൂപയുടെ കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കുന്നത് പോലുള്ള കാര്യങ്ങള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ നോട്ടുനിരോധനം കുറച്ചുകൂടി ഫലപ്രദമായിരുന്നേനെ എന്ന് 2018 ല്‍ ബാങ്കര്‍ ഉദയ് കൊട്ടക് പറഞ്ഞിരുന്നു. ഇതിനു പ്രതികരണവുമായാണ് ഇപ്പോള്‍ ധനകാര്യ സെക്രട്ടറി വന്നിരിക്കുന്നത്.നേരത്തെ 2000 രൂപയുടെ നോട്ട് അസാധുവാക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

shortlink

Post Your Comments


Back to top button