Latest NewsIndia

ശിവസേനയ്ക്ക് അമിത് ഷായുടെ ശക്തമായ താക്കീത്

ശിവസേനയുമായി സഖ്യം നിലനിര്‍ത്തണമെന്നതിന്റെ പേരില്‍ യാതൊരു വിട്ടു വീഴ്ചയ്ക്കും ബിജെപി തയ്യാറല്ല

ന്യൂഡല്‍ഹി: മഹാരാഷ്ട്ര എംപിമാരുടെ യോഗത്തിൽ ശിവസേനയ്‌ക്കെതിരെ ശക്തമായ താക്കീതുമായി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള യോഗത്തിലായിരുന്നു സംഭവം. ശിവസേനയുമായി സഖ്യം നിലനിര്‍ത്തണമെന്നതിന്റെ പേരില്‍ യാതൊരു വിട്ടു വീഴ്ചയ്ക്കും ബിജെപി തയ്യാറല്ല എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശിവസേനയുമായുള്ള സഖ്യമില്ലെങ്കിലും മല്‍സരിച്ചു ജയിക്കാന്‍ സജ്ജരായിരിക്കണമെന്നും അമിത് ഷാ ബിജെപി എംപിമാരോടു പറഞ്ഞു. അടുത്തയിടെ കൊണ്ഗ്രെസ്സ് അധ്യക്ഷനെ പുകഴ്ത്തിയും ബിജെപി ഗവണ്മെന്റിനെ ഇകഴ്ത്തിയുമാണ് ശിവസേന പല പ്രസ്താവനകളും നടത്തിയിട്ടുള്ളത്. ഇതാണ് ഷായെ ചൊടിപ്പിച്ചത്. എല്ലാ എംപിമാര്‍ക്കും അവരവരുടെ അഭിപ്രായം പറയാന്‍ രണ്ടു മിനിറ്റു വീതം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button