തലശ്ശേരി : കടയുടമയെ പിന്തുടര്‍ന്ന് കൈയ്യിലുള്ള അഞ്ചു ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു.
മട്ടന്നൂര്‍ ഇല്ലംമൂല ഖദീജ മന്‍സിലില്‍ മുഹമ്മദ് റാഫേല്‍ ആണ് അറസ്റ്റിലായത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് 12.30 നാണ് സംഭവം. ചൊക്ലി റംല വിലയില്‍ മുഹമ്മദ് ഷഫീഖിന്റെ പണം കവരാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
ഷഫീഖ് തിരുവങ്ങാടുള്ള സ്വന്തം കടയുടെ അടുത്തെത്തിയപ്പോള്‍ പിന്നാലെ ബൈക്കില്‍ റഫേലും മറ്റൊരാളും എത്തി. തുടര്‍ന്ന് ബൈക്കില്‍ നിന്നിറങ്ങിയ റഫേല്‍ ഷഫീഖിന്റ കൈയ്യിലുള്ള ബാഗ് തട്ടിയെടുത്ത് കടന്നു കളയാന്‍ ശ്രമിക്കുകയായിരുന്നു, ഇതു കണ്ട് ആളുകള്‍ റാഫേലിനെ പിടികൂടി. കൂടെയുണ്ടായിരുന്നയാള്‍ രക്ഷപ്പെട്ടു.
Post Your Comments