അയോധ്യ : ഭക്തയെ പീഡിപ്പിച്ച പുരോഹിതൻ അറസ്റ്റിൽ. വാരണാസിയിലെ ക്ഷേത്രത്തിലെ പുരോഹിതനായ കൃഷ്ണ കണ്ഠാചാര്യയാണ് അറസ്റ്റിലായത്. ക്ഷേത്രദര്‍ശനത്തിനെത്തിയ മുപ്പതുകാരിയായ ഭക്തയെ ബന്ദിയാക്കി ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു.
ആത്മീയപാഠങ്ങള്‍ പഠിപ്പിക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ യുവതിയെ നിര്‍ബന്ധമായി ഇവിടെ താമസിപ്പിച്ചത്. ഡിസംബര്‍ 24 ന് അയോധ്യയിലെത്തിയ യുവതിയെ പല തവണ പീഡിപ്പിച്ചെന്നാണ് പരാതി. യുവതി പോലീസിന്റെ സഹായം തേടിയതോടെ പോലീസുകാരാണ് ഇവരെ രക്ഷിച്ചത്.
അയോധ്യയിലെ മുതിര്‍ന്ന പുരോഹിതരിലൊരാളാണ് കൃഷ്ണ കണ്ഠാചാര്യ. കേസ് രജിസ്റ്റർ ചെയ്ത് യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയെന്നും പോലീസ് ഉദ്യഗസ്ഥർ അറിയിച്ചു.
Post Your Comments