Latest NewsNattuvartha

വനിതാമതിലില്‍ പങ്കെടുത്ത കോണ്‍ഗ്രസ് കൗണ്‍സിലറെ പുറത്താക്കുമെന്ന് നേതൃത്വം

പയ്യന്നൂര്‍ : വനിതാ മതിലില്‍ പങ്കു ചേര്‍ന്നതിന് കൗണ്‍സിലര്‍ക്കെതിരെ നടപടിക്കൊരുങ്ങി കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം. പയ്യന്നൂര്‍ നഗരസഭയിലെ 36 ാം വാര്‍ഡായ അന്നൂര്‍ സൗത്തിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ധനധ സുനില്‍കുമാറിനെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനും അച്ചടക്ക ലംഘനം നടത്തിയതിനും കൗണ്‍സിലറെ പുറത്താക്കാന്‍ ഡിസിസി പ്രസിഡണ്ടിന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കത്തു നല്‍കിയിരുന്നു. അതോടൊപ്പം കൂറുമാറ്റ നിരോധനനിയമത്തില്‍ ഉള്‍പ്പെടുത്തി അയോഗ്യയാക്കാനുള്ള നടപടിക്ക് ഒരുങ്ങുകയാണ് യുഡിഎഫ് മണ്ഡലം നേതൃത്വം.

അടുത്തിടെയായി പാര്‍ട്ടി പരിപാടികളില്‍ ധനധ സജീവമായി പങ്കെടുത്തിരുന്നില്ലെന്നും മണ്ഡലം കമ്മിറ്റി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button